Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികളെ ആദരിച്ചു

04 May 2024 18:27 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്(NMMS) പരീക്ഷയിൽ വിജയിച്ച കൊട്ടുക്കര പി പി എം ഹയർസെക്കൻഡറി സ്കൂളിലെ 51 പ്രതിഭകളെ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആദരിച്ചു.സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചെടുത്തതിൽ ഒന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്. തുടർച്ചയായി അഞ്ചാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. അർഹരായ കുട്ടികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെ വർഷംതോറും 12000 രൂപ വീതം കേന്ദ്രസർക്കാർ സ്കോളർഷിപ്പ് ലഭിക്കും. സ്കൂളിലെ അധ്യാപകരായ അലി പുതുശ്ശേരി, സാലിഹ്. കെ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി വരുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു. മാനേജർ എം. അബൂബക്കർ ഹാജി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. തുടർന്ന് കലാപരിപാടികളും അരങ്ങേറി. വയലിനിസ്റ്റ് വിവേക് കെ. സി. കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് കെ.പി. ഫിറോസ്,ഹെഡ്മാസ്റ്റർ പി. അവറാൻകുട്ടി,മാനേജിങ് സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ. കെ. പി.അൻവർ സാദത്ത്, സ്റ്റാഫ് സെക്രട്ടറി വി.പി സിദ്ദിഖ്, അലി പുതുശ്ശേരി, ഫൈസൽ ബാബു.എ, എൻ.ഇ.അബൂഹാമിദ്, എ നൗഷാദ്, പി ഷമീർ, കെ ടി സർജാസ്, പി ടി ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News