Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 20:54 IST
Share News :
മുക്കം :അറബി ഭാഷയെ നേരിട്ട് കേൾക്കാനും നേരിട്ട് സംവദിക്കുവാനുമുള്ള അവസരം ഒരുക്കുകയാണ് ചേന്ദന്മംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അന്നദ്‌വ അറബിക് ക്ലബ് '' നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ( തബാദുൽ ) പരിപാടിയിൽ കാലിക്കറ്റ് യൂണിവാഴ്സിറ്റി ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി കൂടിയായ ബസ്സാം അഹ്മദ് വിദ്യാർത്ഥികളോട് സംവദിക്കും.യമനിലെ അൽഹുദൈദ യൂണിവേഴ്സിറ്റിയിലെ ഫാകൽറ്റിയാണ് ബസാം' കുട്ടികളുടെ ചോദ്യങ്ങൾക്ക് ലഘുവായ അറബിയിൽ മറുപടി പറയുമെന്ന പ്രതീക്ഷയിലാണ് അന്നദ്വ അറബി ക്ലബ്ബിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ '
അറബി ഭാഷ തനതായ ഉറവിടങ്ങളിൽ നിന്നും കേൾക്കാനും ഭാഷാ പഠനം എളുപ്പമാക്കാനും അവസരമൊരുക്കുകഎന്നലക്ഷ്യത്തോടെയാണ് ക്ലബ്ബ് ഇത്തരം വേറിട്ട പരിപാടികൾ സംഘടിപ്പിക്കുന്നത്.ചടങ്ങിൽ ഹെഡ്മാസ്റ്റർ യൂപി മുഹമ്മദലി, ബന്ന ചേന്ദമംഗല്ലൂർ , റഹ്മാ ബി ടീച്ചർ, അധ്യാപകരായ ശബീർ ,ഫിറോസ് , നജ്മ എന്നിവർ പങ്കെടുക്കും
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും'
Follow us on :
Tags:
More in Related News
Please select your location.