Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 19:12 IST
Share News :
ചാലക്കുടി : വിദ്യാർഥികൾക്കിടയിൽ പോലും വർധിക്കുന്ന അക്രമവാസനകൾക്കും ലഹരി ഉപയോഗത്തിനും പ്രതിരോധം തീർക്കുന്നതിനായി നഗരസഭാ ഓഫിസിനു മുൻപിൽ വിദ്യാർഥികൾ പ്രതിജ്‌ഞയെടുത്തു. ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, നഗരസഭാ സെക്രട്ടറി കെ.പ്രമോദ്, മുൻ നഗരസഭാധ്യക്ഷരായ വി.ഒ.പൈലപ്പൻ, ആലീസ് ഷിബു, നഗരസഭ സ്‌ഥിരസമിതി അധ്യക്ഷരായ ബിജു എസ്.ചിറയത്ത്, ദീപു ദിനേശ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, പ്രതിപക്ഷ ഉപ ലീഡർ ബിജി സദാനന്ദൻ, നഗരസഭാ കൗൺസിലർമാരായ സുസമ്മ ആൻ്റണി, ജോജി കാട്ടാളൻ, കെയർകേരള ഫൗണ്ടേഷൻ ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ, ഷാലി മുരിങ്ങൂർ, ക്രസൻ്റ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജോർജ് കോലഞ്ചേരി, വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ പി.ജി.ദിലീപ്, മുരിങ്ങൂർ എൽഎഫ് പബ്ലിക് സ്‌കൂൾ പ്രൻസിപ്പൽ സിസ്‌റ്റർ ഡോ.സോജാ മരിയ, മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് ജോബി മേലേടത്ത്, നഗരസഭാ റവന്യു ഓഫിസർ ഷീല ഷൺമുഖൻ, നഗരസഭാ ഹെൽത്ത് സൂപ്രണ്ട് കെ.സുരേഷ്‌കുമാർ, ക്രസൻ്റ് പബ്ലിക് സ്‌കൂൾ വിദ്യാർഥി പ്രതിനിധി ദക്ഷിണ അനൂപ്, മാധ്യമ പ്രവർത്തകൻ ലാലുമോൻ ചാലക്കുടി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.