Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 20:11 IST
Share News :
മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് റീജ്യണൽ സയൻസ് കേന്ദ്രം ആൻഡ് പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൊബൈൽ സയൻസ് എക്ബിഷന് തുടക്കമായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുന്നതിനുതകുന്ന വ്യത്യസ്ത പ്രോഗ്രാമുകൾ നടക്കും.വിവിധ ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം, സംവാദ സദസ്, പഠന സെഷൻ, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമുള്ള പ്രത്യേക ഓറിയൻ്റേഷൻ ക്ലാസ് എന്നിവ നടക്കും
പ്രദർശനോദ്ഘാടനം പ്രധാനാധ്യാപകൻ ജി.സുധീർ നിർവ്വഹിച്ചു സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ് അധ്യക്ഷനായി, നാസർ കരങ്ങാടൻ, കെ.കെ അബ്ദുൽ ഗഫൂർ ,ഫാസിൽ കാരാട്ട്,റീജ്യണൽ സയൻസ് കേന്ദ്രം എഡ്യുക്കേഷൻ,ടെക്നിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ അസിസ്റ്റൻ്റുമാരായ ആർ.എസ് ആവണി കെ.ജി.നവീൻ, സനീഷ് കുമാർ സംസാരിച്ചു. എക്സിബിഷൻ ഇന്ന് അവസാനിക്കും
Follow us on :
Tags:
More in Related News
Please select your location.