Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫസലിന് നവജീവൻ വായനശാലയുടെ സ്നേഹാദരം

18 Apr 2024 12:40 IST

- Jithu Vijay

Share News :


പരപ്പനങ്ങാടി : സിവിൽ സർവ്വീസ് പരീക്ഷയിൽ 507-ാം റാങ്ക് നേടിയ

പി.വി അബ്ദുൾ ഫസലിനെ അദ്ദേഹത്തിൽ വീട്ടിലെത്തി നവജീവൻ വായനശാല പ്രവർത്തകർ അനുമോദിച്ചു. കുട്ടിക്കാലം മുതൽ ഉന്നത വിദ്യാഭ്യാസവും അതിലൂടെയുള്ള ഉയർച്ചയും വളർച്ചയും സ്വപ്നം കണ്ട് വളർന്ന ആളാണ് ഫസൽ.

സ്വപ്രയത്നം കൊണ്ട് ഫസൽ അത് സാധ്യമാക്കിയെടുത്തതിലൂടെ പരപ്പനങ്ങാടിയുടെ അഭിമാനമായി മാറുകയാണ് ഫസൽ.


വിദ്യാഭ്യാസപരമായി അത്ര ഉയർന്ന കുടുംബ പശ്ചാത്തലത്തിലല്ല ഫസൽ വളർന്നത്. പക്ഷേ ഇഛാശക്തിയും അർപ്പണബോധവുമെന്ന പശ്ചാത്തലം ഫസൽ തൻ്റെ ചിന്തകളിൽ കെട്ടിപ്പൊക്കി.

ഒരു വലിയ സ്വപ്നത്തിനു വേണ്ടി അതിലൂടെ യാത്ര ചെയ്തു. ആരും അറിയാതെ സ്വന്തം പരിശ്രമത്തിന് മനോബലം കൂട്ടുപിടിച്ച് ഫസൽ മുന്നോട്ട് നടന്നു. കിട്ടാവുന്നേടത്തോളം പുസ്തകങ്ങൾ വായിച്ചു. വായനയിലൂടെ പുതിയ ലോകത്തിലേക്ക് കുതിച്ചു.

അങ്ങനെ മൂന്നാമത്തെ പരിശ്രമത്തിൽ വിജയക്കൊടി നാട്ടി. ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ടെന്ന് ഫസൽ പറയുന്നു. യാത്ര മുന്നോട്ട് തന്നെ എന്ന് വാക്കുകളിൽ സൂചനയുമുണ്ടെന്നും ഫസലിന് അഭിനന്ദനങ്ങൾ നേരുന്നതായി വായനശാല പ്രവർത്തകർ പറഞ്ഞു.


ഫസലിൻ്റെ ഉപ്പ പി.വി ബാവ, ഉമ്മ അസ്റാബി, അനിയത്തി ഫാസില എന്നിവർ വായനശാലയുടെ സ്നേഹാദരത്തിൽ പങ്കു ചേർന്നു. വായനശാലയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സനിൽ നടുവത്ത്, വൈ. പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി, കേലച്ചൻകണ്ടി രാജീവൻ, കെ.ശീതള, സിമി.കെ എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News