Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജ്ഞാന ഉത്സവമാക്കി സാഹിത്യ ക്വിസ്സ് മത്സരം .

24 Aug 2024 10:04 IST

UNNICHEKKU .M

Share News :



മുക്കം: വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സാഹിത്യ ക്വിസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിജ്ഞാനത്തിൻ്റെ ഉത്സവമായി.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഉപജില്ലയിലെ അറുപതോളം വിദ്യാലയങ്ങളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. എം.എ.എം.ഒ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ നടന്ന മത്സരങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി ഉദ്ഘാടനം ചെയ്തു. യു.പി അബ്ദുൽ നാസർ, കെ.സി ഹാഷിദ്, സ്മിന മുക്കം, മോളി വർഗ്ഗീസ്, ടി.റിയാസ് തുടങ്ങിയവർ  സാഹിത്യ പ്രശ്നോത്തരി അവതരിപ്പിച്ചു. വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ കെ.വി ജെസ്സിമോൾ, ജില്ലാ സമിതി അംഗം ജി.അബ്ദുൽ റഷീദ്,ബാൽരാജ്, ഫസീല, ദിനേശൻ, മെർലിൻ, സാജിത് പുതിയോട്ടിൽ, സുഹറ എന്നിവർ നേതൃത്വം നൽകി.


മത്സര ഫലം( യഥാക്രമം

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ )


എൽ.പി വിഭാഗം

കെ.അർഷദ്.

ജി.എൽ.പി.എസ് കഴുത്തുട്ടിപുറായ.


എ.എം ആദിവ്.

ജി.യു.പി.എസ് മണാശ്ശേരി.


അനികേത് കെ.

സെൻറ് ജോസഫ് സ്കൂൾ കൂടരഞ്ഞി.


യു.പി വിഭാഗം

മുഹമ്മദ് അമീൻ ഫൈസൽ. എ.യു.പി.എസ് താഴക്കോട്.


യു.കെ സയാൻ 

എച്.എൻ.സി.കെ.എ.യു.പി.എസ് കാരശ്ശേരി.


അക്ഷത് ശ്രീധർ.

ജി.യു.പി.എസ് മണാശ്ശേരി.


ഹൈസ്കൂൾ വിഭാഗം 

സൂര്യദേവ്.

എസ്.എച്.എസ്.എസ് തിരുവമ്പാടി.


എം.പി ദേവനന്ദ.

വി.എം.എച്.എം.എച്.എസ്.എസ് ആനയാംകുന്ന്.


ലോറ അഗസ്റ്റിൻ.

എസ്.ജെ.എച്.എസ്.എസ് പുല്ലൂരാംപാറ.


ഹയർ സെക്കണ്ടറി വിഭാഗം

എം.ഹാനി അൽഷിബ് 

ചേന്ദമംഗല്ലൂർ എച്.എസ്.എസ്.


വി.കെ ആർദ്ര ദാസ്.

ജി.എച്.എസ്.എസ് നീലേശ്വരം.


ഫെമിൻ അമാനി

വി.എം.എച്.എം.എച്.എസ്.എസ് 

ആനയാംകുന്ന്.


രക്ഷിതാക്കൾ 

കെ.ജംഷിത

ജി.യു.പി.എസ് മണാശ്ശേരി.


പി.വി അഖില.

മുക്കം എച്ച്.എസ്.എസ്.


കെ.വി അനിഷ

ചേന്ദമംഗല്ലൂർ 

എച്ച്.എസ്.എസ്.

Follow us on :

More in Related News