Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 19:54 IST
Share News :
ചാവക്കാട്:ഗുരുവായൂർ മണ്ഡലത്തിലെ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം 2024 എംഎൽഎ പുരസ്കാര സമർപ്പണം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.600 ലധികം വരുന്ന ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുക്കുകയും,പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് നൽകി.റിസേർച്ച് സ്കോളർ ആൻഡ് ട്രെയിനർ സജിത്ത് ശ്രീധർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജാസ്മിൻ ഷഹീർ,വിജിത സന്തോഷ്,ഗീതുകണ്ണൻ എന്നിവരും,രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.ടി.ശിവദാസൻ,അഡ്വ മുഹമ്മദ് ബഷീർ,തുളസീദാസ്,സെയ്തലികുട്ടി,സുരേഷ് കുമാർ,ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.എ.വി.മുഹമ്മദ് അൻവർ,പ്രസന്ന രണദിവേ,ജനപ്രതിനിധികൾ,അധ്യാപകർ,രക്ഷിതാക്കൾ,പൊതുജനങ്ങൾ എന്നിവർ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു.ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പ്രതിഭാ സംഗമത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.