Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ തലം : അംഗനവാടി പ്രവേശനോത്സവം നടത്തി.

03 Jun 2025 20:33 IST

UNNICHEKKU .M

Share News :


 

മുക്കം: മുക്കം നഗരസഭ തല അംഗനവാടി പ്രവേശനോത്സവം ആറ്റുപുറം നോർത്ത് ചേന്ദമംഗല്ലൂർ അംഗനവാടിയിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രവേശനം നേടിയ മുഴുവൻ കുരുന്നുകൾക്കും ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർ സാറാ കൂടാരം അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ സാലിഹ് കൊടപ്പന സ്വാഗതവും, അംഗനവാടി ടീച്ചർ സുബൈദ നന്ദിയും പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ, അനിൽ മാസ്റ്റർ, സുജിത സിസ്റ്റർ,എന്നിവർ സംസാരിച്ചു. സാജിദ് കെ.ടി, ശശീന്ദ്രൻ പി.സി , റഫീഖ് വി.കെ, ഇബ്രാഹിം എം.വി , നസ്വീബ തസ്നീം കെ.എം, മിനി രാജേഷ്, ആശാവർക്കർ ശോഭന, ബിസ്ന ഷൗലീസർ കുഞ്ഞൻ പി.ടി, അബു കെ.ടി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News