Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജേഷൻ ഡേ ഇന്ന്.

17 Feb 2025 10:44 IST

Fardis AV

Share News :


വാഴയൂർ: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ (ഓട്ടോണോമസ്) രണ്ടാമത് ഗ്രാജേഷൻ ഡേ ഇന്ന്

വൈകുന്നേരം 3 മണി മുതൽ കോളേജ് ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് .വൈ ഖുറൈഷി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ കോഴിക്കോട് സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ദിനോജ് സെബാസ്റ്റ്യൻ ഗ്രാജേഷൻ അഡ്രസ്സ് നടത്തും. സാഫിയുടെ മുൻ ചെയർമാൻ പത്മശ്രീ ഡോ. അസാദ് മൂപ്പൻ, സാഫി ഗ്രൂപ്പ്‌ ചെയർമാൻ സി എച്ച് അബ്ദുൽറഹീം, ജനറൽ സെക്രട്ടറി എം എ മെഹബൂബ്, സാഫി ഗ്രൂപ്പ് സി ഇ ഒയും പ്രിൻസിപ്പാളുമായ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് പരിപാടിയിൽ സംബന്ധിക്കുക. 


 മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ച വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ രണ്ടാം ബിരുദദാന സമ്മേളനം ഫെബ്രുവരി 17 തിങ്കളാഴ്ച കോളേജ് അങ്കണത്തിൽ വെച്ച് നടത്തപ്പെടും. പരിപാടി സാഫിയുടെ സർവതോന്മുഖമായ വളർച്ചയും വിദ്യാർത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രകടനങ്ങളെ വിളിച്ചോതുന്നതുമായിരിക്കും . ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുജിസി 2(f) അംഗീകാരം, ഈ വർഷത്തെ കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്ന കിർഫ് റാങ്കിങ് ൽ 19 മത്തെ റാങ്ക് സഫിക്കായിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷന്‍ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ താണ്ടി കഴിഞ്ഞ സ്ഥാപനം ഇന്ത്യയിലെ തന്നെ ആർട്സ് & സയൻസ് കോളജുകളിലെ യുജിസി നാക് അക്രഡിറ്റേഷൻ ആദ്യഘട്ട സന്ദർശനത്തിൽ A++ (3.54) നേടിയ ഏക കോളേജ് ആണ്.


ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കം നിന്നു പോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിന് 2001ൽ സ്ഥാപിതമായ സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സാഫി 2005ൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സ്ഥാപിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉയർത്തിക്കൊണ്ടു വരികയും ആണ് സാഫി ലക്ഷ്യം വെക്കുന്നതെന്ന് സാഫി ഗ്രൂപ്പ്‌ ഓഫ്‌ ഇന്സ്ടിട്യൂഷന്റെ പ്രിൻസിപ്ലും. സീ. ഈ. ഓയുമായ പ്രൊഫസർ .ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു. സാഫിയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ച തായും മാനേജ്മെൻറ് പ്രധിനിധികൾ അറിയിച്ചു. സാഫിയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.

Follow us on :

More in Related News