Thu Jun 26, 2025 8:11 AM 1ST

Location  

Sign In

ഉന്നത വിജയികളെ ആദരിച്ചു.

04 Jun 2025 19:50 IST

UNNICHEKKU .M

Share News :

മുക്കം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, +2, LSS, USS, NMMS വിജയികളെ അനുമോദിച്ചു. അതേസമയം കേരള സംഗീത അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് മുക്കം സലീം മാസ്റ്ററുടെ ആദരിക്കലും സ്ഥാപക നേതാക്കന്മാരായ കെ. എം. കുഞ്ഞവറാക്കയുടെയും കെ. ശ്രീധരേട്ടന്റെയും അനുസ്മരണവും മുക്കം വ്യാപാരി മന്ദിരത്തിൽ വച്ച് നടത്തി. മുക്കം യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചിയുടെ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്സൺ

 അഡ്വക്കറ്റ് കെ.പി. ചാന്ദിനി,സമിതി ഏരിയാ പ്രസിഡണ്ട് കെ.ടി നളേശൻ, കെ.പി.മുഹമ്മദ്, എ.കെ സിദ്ധീഖ്, ഷിബു കല്ലൂർ, സ്മിത കെ, ടി, ഉണ്ണി നാരായണൻ, കെ.പി കോയ, വിജയൻ പി.ടി, ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും യൂണിറ്റ് ട്രഷറർ സജീഷ് വായലത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News