Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 14:19 IST
Share News :
കോഴിക്കോട്- നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജിലെ പിജി ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ഇസ്സ ലിറ്ററേച്ചർ ഫെസ്റ്റിവൽ എഡിഷൻ 2 (ILF എഡിഷൻ 2) ജനുവരി 29-31 തീയതികളിൽ നടക്കും. കല,സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കുന്ന വ്യത്യസ്ത ചർച്ചകൾക്കാണ് ഐഎൽഎഫ് -2 വേദിയാകുക.
29ന് വൈകിട്ട് രണ്ടിന് അഡ്വ. പി.ടി.എ റഹീം (എം.എൽ.എ, കുന്നമംഗലം നിയോജകമണ്ഡലം) ഉദ്ഘാടനം നിർവഹിക്കും. പി.കെ. പാറക്കടവ് (രചയിതാവ്) മുഖ്യപ്രഭാഷണം നടത്തും, ജുനൈദ് കൈപ്പാണി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വയനാട് ജില്ലാ പഞ്ചായത്ത്) മുഖ്യാതിഥിയായി പങ്കെടുക്കും.
ഒന്നാം സെഷനിൽ, ശ്രീ. ജോബി ജോസഫ് (സ്ഥാപകൻ, ബ്രാൻഡ് സ്വാമി) 'ദി ആർട്ട് & സയൻസ് ഓഫ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ പങ്കെടുക്കും. തുടർന്ന് 'ജേണലിസ്റ്റിക് എത്തിക്സ് ഇൻ ദി പോസ്റ്റ്-ട്രൂത്ത് എറ' എന്ന വിഷയത്തിൽ രാജീവ് ശങ്കരൻ (എഡിറ്റർ, റിസാല അപ്ഡേറ്റ്) മനില സി. മോഹൻ (എഡിറ്റർ ഇൻ ചീഫ്. ട്രൂക്കോപ്പി തിങ്ക്) എന്നിവർ പങ്കെടുക്കും. സെഷൻ മോഡറേറ്റർ ഹാജിഷ കെ. ഉസ്സൻ. മൂന്നാമത്തെ സെഷൻ നയിക്കുന്നത് ശ്രീ. അജയ്ജിഷ്ണു സുധേയനും ഹരിപ്രസാദ് (മാംഗോസ്റ്റീൻ ക്ലബ്, ഇൻഡി മ്യൂസിക് ബാൻഡ്) ഉം ആണ്. നാലാം സെഷനിൽ എം. ജവചന്ദ്രന്റെ സ്മരണയ്ക്കായി ഒരു സംഗീത പ്രഭാഷണ സെഷനാണിത്. കോളേജ് മ്യൂസിക് ബാൻഡ് ഹിന്ദുസ്ഥാനി മെലഡി അവതരിപ്പിക്കും. 'ഓൺ ദി റൂഫ് ഓഫ് ആഫ്രിക്ക: ടെയിൽസ് ഫ്രം മൗണ്ട് കിളിമഞ്ചാരോ' എന്ന സെഷൻ ഹാത്തിം ഇസ്മായിൽ (സൈക്ലിസ്റ്റ്, ട്രാവലർ) അവതരിപ്പിക്കും. സമാലീന ഇന്ത്യ ആകുലതകളും ആഖ്യാനങ്ങളും സെഷനിൽ മുഹമ്മദലി കിനാലൂരും , കവിത - അതിരുകൾ , ആകാശങ്ങൾ സെഷൻ ഫാത്തിമ ഫസീലയും മോഡറേറ്റർമാരാകും. വീരാൻകുട്ടി, എസ് കലേഷ്, വിജില പങ്കെടുക്കും.
കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ Prof എൻ അബ്ദു റഹ്മാൻ (principal) ഫാത്തിമ ഫസീല (curator), നാജിയ നസ്രിൻ, ഷജീർ, ഹിബ (സ്റ്റുഡന്റ് കോർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.