Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ സി : ഉന്നത വിജയികൾക്ക് മാവൂർ പ്രസ്സ് ഫോറത്തിൻ്റെ അനുമോദനം

15 May 2024 14:59 IST

UNNICHEKKU .M

Share News :


മുക്കം:മാവൂർ മാധ്യമ പ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് മാവൂർ പ്രസ് ഫോറം അനുമോദിച്ചു. പ്രസ്സ് ഫോറം ഓഫിസിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്ല മാനൊടുകയിൽ അധ്യക്ഷത വഹിച്ചു.ടി. അനൂഫ, വി.എൻ. അമൽ മുഹ്സിൻ, എൻ. കെ. നിവേദ്യ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചത് . ഇ.കെ. നിധീഷ്, പി.ടി. മുഹമ്മദ്, വി.എൻ. അബ്ദുൽ ജബ്ബാർ, ടി.എം. അബൂബക്കർ, സത്യദാസ് മേച്ചേരിക്കുന്ന് എന്നിവർ സംസാരിച്ചു. ഉപഹാരംഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. മാവൂർ പ്രസ് ഫോറം സെക്രട്ടറി കെ.എം.എ. റഹ്മാൻ സ്വാഗതവും ട്രഷറർ സി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Follow us on :

More in Related News