Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസർക്ക് അന്താരാഷ്ട്ര അംഗീകാരം

01 May 2024 13:13 IST

- Koya kunnamangalam

Share News :







കുന്ദമംഗലം :റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (എഫ്.ആർ .എസ്.സി)യുടെ ഫെലോ ആയി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ മലയാളി ശാസ്ത്രജ്ഞൻ തിരഞ്ഞെടുക്കപ്പെട്ടു.


എൻഐടിസിയിലെ പ്രൊഫസറും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ.പരമേശ്വരൻ പാട്ടിയിലിനാണ് രസതന്ത്രത്തിന് നൽകിയ സംഭാവനകൾക്ക് "ഫെലോ ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി" (എഫ്.ആർ .എസ്.സി ) ലഭിച്ചത്.


യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർഎസ് സി ) യുടെ ലക്ഷ്യം രസതന്ത്രപഠനം പ്രോത്സാഹിപ്പിക്കുക കെമിക്കൽ ശാസ്ത്രജ്ഞരെ കൂടുതൽ ഗവേഷണങ്ങൾ നടത്താനും കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനും സഹായിക്കുക എന്നിവയാണ്. കെമിക്കൽ സയൻസിന് മികച്ച സംഭാവന നൽകുന്ന വിദഗ്ധർക്കാണ് ഒരു പ്രൊഫഷണൽ സൊസൈറ്റിയായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ സീനിയർ മെമ്പർഷിപ്പായ എഫ്.ആർ .എസ്.സി ലഭിക്കുക. രാസബന്ധനത്തിലും പ്രതിപ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പ്രൊഫ. പരമേശ്വരന്റെ ഗവേഷണങ്ങൾ.


ഒരു കെമിക്കൽ സയന്റിസ്റ്റിനുള്ള ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണ് എഫ്ആർഎസ് സി . കേരളത്തിലെ തൃശ്ശൂർ സ്വദേശിയാണ് പ്രൊഫസർ പരമേശ്വരൻ.

Follow us on :

More in Related News