Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള നോളജ് എക്കോണമി മിഷൻ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ- കാടുകുറ്റി ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം

20 Mar 2025 17:41 IST

WILSON MECHERY

Share News :

 കാടുകുറ്റി: അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിമൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ്, വാർഡ് മെമ്പർമാരായ കെ സി മനോജ്, മോളി തോമസ്, സീമ പത്മനാഭൻ, എന്നിവർ ആശംസകൾ അറിയിച്ചു. കെ-ഡിസ്ക് ബ്ലോക്ക് ഇൻ-ചാർജ് അഞ്ചു വിഷ്ണു, കില തീമാറ്റിക് എക്സ്പേർട്ട് രാധിക രാജൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ,ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡർ ശരണ്യ എ.എസ്, ജില്ലാ റിസോഴ്സ് പേഴ്സൺസ് ടി കെ ബാബു, ഷാജി ജോബി, സിഡിഎസ് അംഗങ്ങൾ, സിഡിഎസ് അക്കൗണ്ടന്റ് ജൂലി സാബു കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ സെക്രട്ടറി സുജ ട്രീസ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News