Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ ദേശീയ സെമിനാര്‍

06 Feb 2025 22:05 IST

ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജില്‍  ദേശീയ സെമിനാര്‍


കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റും കേരള അസോസിയേഷന്‍ ഫോര്‍ പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് തൃശൂര്‍ ചാപ്റ്ററും സംയുക്തമായി വയോജന ജീവിതനിലവാരം ഉയര്‍ത്തലും വാര്‍ധക്യക്ഷേമത്തിനുള്ള സമീപനങ്ങളും ' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ റെസൊണന്‍സ് 2025 സംഘടിപ്പിച്ചു. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ്തു. 'വയോജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ' എന്ന വിഷയത്തില്‍   ബംഗളുരു നിംഹാന്‍സിലെ പ്രൊഫസറായ ഡോ. സോജന്‍ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സര്‍വകലാശാല ഡീനായ പ്രഫ. കെ. എസ്. ഷാജി 'വയോജന പരിചരണ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ഗവേഷണവും പരിശീലനവും സംയോജിപ്പിക്കല്‍' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി. തുടര്‍ന്ന് വിവിധ കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷകരും ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന്‍ വാഴപ്പിള്ളി, ആര്‍ട്‌സ് വിഭാഗം ഡീന്‍ പ്രഫ. ജെ.സനില്‍രാജ് , കെ എപിഎസ് പ്രസിഡന്‍ര് ലിയോ രാജന്‍, എംഎസ്ഡബ്‌ള്യൂ ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരായ ആല്‍ബിയ മേരി ജോര്‍ജ്, ഡെലിയ, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ കെ.എ.ആര്യ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :