Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

24 Jul 2024 12:53 IST

- Jithu Vijay

Share News :



മലപ്പുറം : ഊരകം ജവഹർ നവോദയ വിദ്യാലയത്തിൽ 2025-2026 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കം. www.navodaya.gov.in എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ജനുവരി 18 (ശനി) ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകർ 2013 മെയ് ഒന്നിനും 2015 ജൂലൈ 31 നും (രണ്ടു തീയതികളും ഉൾപ്പെടെ) മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ യഥാർത്ഥ താമസക്കാരും ആയിരിക്കണം. 2024-25 അധ്യയന വർഷം മലപ്പുറം ജില്ലയിലെ ഗവൺമെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാർഥിയുടെ ഫോട്ടോ, വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാർ നമ്പർ / ജില്ലയിലെ അംഗീകൃത സ്ഥിര താമസ സർട്ടിഫിക്കറ്റ്, വിദ്യാർഥിയുടെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ ഹെഡ്‌മാസ്റ്ററുടെ സർട്ടിഫിക്കറ്റ് എന്നിവ അപ്‍ലോഡ് ചെയ്യണം.സെപ്റ്റംബർ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ വെബ്‍സൈറ്റിലും  9446951361, 9495103124, 9905515721, 9447197095 എന്നീ നമ്പറുകളിലും ലഭിക്കും.

Follow us on :

Tags:

More in Related News