Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊമ്പത്തുകടവ് സേവിയൂർ ഇടവകയിൽ പുത്രീ സംഗമം -"തിരികെ"

26 Aug 2024 16:28 IST

WILSON MECHERY

Share News :

കൊമ്പത്ത്കടവ്:

സേവിയൂർ ഇടവകയുടെ ശതാബ്ദി ജൂബിലിയുടെ ഭാഗമായി പുത്രീ സംഗമം "തിരികെ" സംഘടിപ്പിച്ചു. 160-ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. 

രാവിലെ 9.30 നു വി. കുർബാനയോടെ സംഗമം ആരംഭിച്ചു. ഫാ ഫെബിൻ കൊടിയൻ നിലവിളക്ക് കൊളുത്തീ യോഗം ഉൽഘടനം ചെയ്തു.. ജൂബിലി കമ്മിറ്റീ കൺവീനർ ആൻഡ്രൂസ് കിഴക്കൂട്ട് സ്വാഗതം പറഞ്ഞു. കൈക്കാരൻ കൊച്ചപ്പൻ പഞ്ഞിക്കാരൻ ആശംസകൾ നേർന്നു. തുടർന്നു ഫാ. ജോസഫ് പുത്തൻപുരക്കൽ അച്ഛന്റെ നർമ്മ സമ്പുഷ്ടമായ ക്ലാസ്സ് , ഉച്ച ഭക്ഷണത്തിനു ശേഷം വിനോദ പരിപാടികളും അനുഭവങ്ങൾ പങ്കുവക്കലും. ഉച്ച തിരിഞ്ഞു 3.30 മണിയോടെ സംഗമം സമാപിച്ചു..

Follow us on :

More in Related News