Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2026 21:04 IST
Share News :
കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻ്റിന് എതിർ വശത്തെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പഞ്ചായത്ത് പ്രസിഡൻ്റ്, ഗാന്ധിനഗർ പോലീസ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് താഴെയിറക്കി. ആർപ്പുക്കര തൊണ്ണംകുഴി സ്വദേശിയായ ഷബീർ (34) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. മരം വെട്ട് തൊഴിലാളിയായ ഷബീറിൻ്റെ അമിത മദ്യപാനത്തെ തുടർന്ന് ഭാര്യയും മക്കളും ഇയാളിൽ നിന്ന് അകന്ന് കഴിയുകയാണ്. ഇവരെ കാണുവാനും തൻ്റെ കൂടെ വരണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ആത്മഹത്യാ ശ്രമം നടത്തിയത്. വിവരം അറിഞ്ഞ് ഗാന്ധിനഗർ എസ് എച്ച് ഒ റ്റി. ശ്രീജിത്തിൻ്റെ പോലീസ് സംഘം സ്ഥലത്തെത്തി നിരവധി തവണ താഴെയിറങ്ങാൻ ആവശ്യപ്പെട്ടിട്ടും യുവാവ് ഇയാൾ ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ താഴെ ഇറങ്ങി വന്നാൽ ഭാര്യയേയും മക്കളേയും കൊണ്ടുവന്ന് കാണിക്കാമെന്ന് ഷബീറിന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഷബീർ താഴെയിറങ്ങുകയായിരുന്നു. പിന്നീട് ഗാന്ധിനഗർ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി താക്കീത് നൽകി വിട്ടയച്ചു. സംഭവം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് വലയുമായി സംഭവസ്ഥലത്ത് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ യുവാവ് ഇറങ്ങിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.