Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു നാലു മരണം

06 Jan 2025 22:48 IST

PEERMADE NEWS

Share News :



പീരുമേട് : മാവേലിക്കരയിൽ നിന്നും തഞ്ചാവൂർ സന്ദർശിച്ച് മടങ്ങിയ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു.


മാവേലിക്കര സ്വദേശികളായ  പച്ചരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമ മോഹൻ (55),മാവേലിക്കര മട്ടന്നൂർ തത്തംപേരൂർ കാർത്തികയിൽ അരുൺ ഹരി (40) ,മാവേലിക്കര കൗസ്തുബത്തിൽ ബിന്ദു (50), മാവേലിക്കര മറ്റം സോമസദനത്തിൽ സംഗീത് (45) എന്നിവരാണ് മരണമടഞ്ഞത്.

പീരുമേട് മുറിഞ്ഞ പുഴയ്ക്ക് സമീപം നാല്പതാം മൈലി ആണ് കെ.എസ്.ആർ.ടി.സിയുടെ ബസ് 45 അടി താഴ്ചയിലേക്കാണ്

മറിഞ്ഞത്.

ഇന്നലെ രാവിലെ 6:10നായിരുന്നു സംഭവം. വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ടആണെന്ന് പ്രാഥമിക നിഗമനം.34 തീർത്ഥാടകരും രണ്ട് ഡ്രൈവർമാരും ഒരു ടൂർ ഗൈഡും ഉൾപ്പെടുന്ന 37 അംഗ സംഘം ഞായറാഴ്ച വെളുപ്പിന് 3:00 മണിക്ക് മാവേലിക്കരയിൽ നിന്നും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ മാവേലിക്കരയ്ക്ക് പോകുമ്പോഴാണ് അപകടം നടന്നത്.അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ മുമ്പായി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ രാജീവ് പറഞ്ഞു ഉടൻതന്നെ ബസ്സിലുള്ള യാത്രക്കാരോട് ബ്രേക്ക് നഷ്ടപ്പെട്ട വിവരം വിളിച്ചുപറയുംഉണർന്നിരുന്നവർ അത് കേൾക്കുകയും കമ്പികളിൽ മുറുകെപ്പിടിക്കുകയും ചെയ്തു ഉറക്കത്തിലായിരുന്ന യാത്രക്കാരാണ് മരണമടഞ്ഞ വേർ നാലുപേരുംകമ്പത്തു നിന്നാണ് ഡ്രൈവർ രാജീവ് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തുടർന്ന് കുമളിയിലെത്തി ഇന്ധനം നിറയ്ക്കുകയും ചെയ്തുഡ്രൈവർ സീറ്റിന് അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടു കൂടി ഹാൻഡ് ബ്രേക്ക് ഇടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു അപകടത്തിൽ ഡ്രൈവർ രാജീവിന് തുടയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട് അപകടം നടന്ന വിവരം സെൻറ് ജോൺസ് ഹോസ്പിറ്റൽ ജീവനക്കാരനായ ജേക്കബ് കാണുകയും ഉടൻതന്നെ പോലീസിലും ഫയർഫോഴ്സും വിവരമറിയിച്ചു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു 


 മാവേലിക്കര തട്ടാരമ്പലം കാർത്തികമറ്റത്തിൽ രാധാദേവി (65), മാവേലിക്കര ഇടപോൾ ശിവകൃപയിൽ പൊന്നുണ്ണിപിള്ള (67) മാവേലിക്കര പരമേശ്വരത്ത് ജയപ്രകാശ് (58) , മാവേലിക്കര കാളകെട്ട് തെക്കേതിൽ മല്ലിക (52 ),പത്തനംതിട്ട മംഗലാകുഴി അശ്വതിയിൽ രമ്യ (36 ),മാവേലിക്കര കാളകെട്ട് തെക്കേതിൽ മോഹനൻ നായർ (66), മാവേലിക്കര കാളകെട്ട് തെക്കേതിൽ ഹരിത (27 ) ,മാവേലിക്കര മണിവീണ വാസുദേവൻ (70), മാവേലിക്കര മൂലേ തറയിൽ ദേവരാകത്തിൽ രാജീവ് (49), മാവേലിക്കര നടക്കാവിൽ പത്മകുമാരി (63), നൂറനാട് ശ്രീ നിലയത്തിൽ ശ്രീകല (53), മാവേലിക്കര കൊട്ടേതിൽ രാജശേഖരൻ പിള്ള (67) ,ഇടക്കൊച്ചി മാളിയേക്കൽ ഡിക്സൺ (52), പരുമല വലിയപറമ്പിൽ ഗീതാ രാജൻ (52) പരുമല വലിയപറമ്പിൽ രാജൻ നായർ (69) , അടൂർ ഗോവിന്ദമംഗലത്തിൽ ജയലക്ഷ്മി (60), തട്ടാരമ്പലം പടിത്തട്ടിൽ രാജേഷ് (39) , പുതിയൂർ പവിത്രത്തിൽ ഇന്ദിരാ ദേവി ( 62), തട്ടാരമ്പരം കണ്ണങ്കര തെക്കേതിൽ കൃഷ്ണകുമാർ (38), മറ്റം മണിവീണയിൽ ഗീതാ വാസുദേവൻ | (59 ),മാവേലിക്കര തട്ടാരമ്പലം മണിവീണയിൽ ശോഭന (65) 

മാവേലിക്കരയിൽ ഉഷാ എൻപിള്ള ( 54), മാവേലിക്കര ശിവകൃപയിൽ ഗിരിജാപിള്ള (60),മാവേലിക്കര രേഷ്മ (36) , തട്ടാരമ്പലം കൊണ്ടയിൽ ചേലിൽ ശാന്താ ഷിബു (49), തട്ടാരമ്പലം കൊണ്ടയിൽ ചേരിൽ ഷിബു (53), മാവേലിക്കര വടക്കേടത്ത് അരുൺ (41) എന്നിവരാണ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചിക്സയിലുള്ളത്.

അപകടം നടന്ന 15 മിനിറ്റിനുള്ളിൽ പേരുമേട്ടിൽ നിന്നുള്ള ഫയർഫോഴ്സും എം വി ഡിയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റ വരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആശുപത്രിയിലേക്ക് മാറ്റി മൂന്നു പേർ സംഭവ സ്ഥലത്ത് വച്ചു ബിന്ദു പാലാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്

Follow us on :

More in Related News