Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ബസിൽ നിന്നും വീണ് സ്കൂൾ വിദ്യാർഥിക്ക് പരിക്ക്.

08 Oct 2025 18:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബസിൽ നിന്നും വീണ് സ്കൂൾ വിദ്യാർഥിക്ക് പരിക്ക്. കീഴൂർ സെൻ്റ് ജോസഫ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മാജിത്ത് (14) നാണ് പരിക്കേറ്റത്. കൂട ഉണ്ടായിരുന്ന സഹപാഠി ആക്നേയ് (14) നിസ്സാര പരിക്കേറ്റു. കീഴൂർ പ്ലാൻ ചുവട് ജംഗ്ഷനിൽ ബുധനാഴ്ച വൈകിട്ട് 4നാണ് അപകടം. പെരുവയിൽ നിന്നും വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന രാജ് കുമാർ എന്ന സ്വകാര്യ ബസ്സിൽ നിന്നാണ് വിദ്യാർഥിക്ക് വീണ് പരിക്കേറ്റത്. ഇവർക്കൊപ്പം എത്തിയ മറ്റ് കൂട്ടുകാർ ബസ്സിൽ കയറാതെ വന്നതോടെ ബസിൽ കയറിയ വിദ്യാർഥികൾ ഇരുവരും തിരികെ ഇറങ്ങുന്നതിനിടെയാണ് അപകടം. ബസ്സ് മുന്നോട്ട് എടുക്കുന്നതിനിടെ ഇവർ ചാടി ഇറങ്ങുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ മാജിത്തിനെ അതെ ബസ്സിൽ തന്നെ ഉണ്ടായിരുന്ന അധ്യാപകരും ബസ് ജീവനക്കാരും ഉടൻ സമീപത്തുള്ള പൊതി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദ്യാർഥിയുടെ കൈക്ക് പൊട്ടലുണ്ട്.

Follow us on :

More in Related News