Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

09 Sep 2024 21:35 IST

R mohandas

Share News :

കൊല്ലം: ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. അപകടത്തിൽ ആളപായം ഇല്ല. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി രക്ഷപ്പെട്ടു. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 

Follow us on :

More in Related News