Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മൂത്തേടത്ത് കാവിൽ ഉന്തുവണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് കപ്പലണ്ടി കച്ചവടക്കാരൻ മരിച്ചു.

24 Apr 2024 12:50 IST

santhosh sharma.v

Share News :

വൈക്കം: ഉന്തുവണ്ടിയിൽ കപ്പലണ്ടി ക്കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കപ്പലണ്ടി കച്ചവടക്കാരൻ മരിച്ചു. വൈക്കം ചെമ്മനത്തുകര തൊട്ടുചിറ പുത്തൻപുരയിൽ പാർഥസാരഥി (63) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ മൂത്തേടത്ത് കാവ് - വാതപ്പള്ളി റോഡിലാണ് അപകടം. ചെറു പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് വണ്ടിയും തളളി പോകുന്നതിനിടെ പിന്നിൽ നിന്നും വന്ന സ്കൂട്ടർ ഇടിച്ച് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ വൈക്കം താലൂക്കാശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണമടഞ്ഞു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News