Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പാത 66 ചേറ്റുവ പാലത്തിൽ ഗുഡ്സ് വാനും,പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം:നാല് പേർക്ക് പരിക്കേറ്റു

22 Aug 2024 18:20 IST

- MUKUNDAN

Share News :

ചാവക്കാട്:ദേശീയ പാത 66 ചേറ്റുവ പാലത്തിൽ ഗുഡ്സ് വാനും,പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.നാല് പേർക്ക് പരിക്കേറ്റു.കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് ഉണക്കമുളക് കയറ്റിവരികയായിരുന്ന പിക്കപ്പ് വാനും,സ്വകാര്യ കൊറിയർ കമ്പനിക്ക് വേണ്ടി സർവ്വീസ് നടത്തുന്ന ഗുഡ്സ് വാനുമാണ് കൂട്ടിയിടിച്ചത്.പിക്കപ്പ് വാൻ ഡ്രൈവർ കർണ്ണാടക സ്വദേശി മുഹിയുദ്ധീൻ,ഗുഡ്സ് ഡ്രൈവർ നടുവണ്ണൂർ സ്വദേശി ഷഫീക്ക്,വാഹനത്തിൽ ഉണ്ടായിരുന്ന കൊറിയർ സർവ്വീസ് ജീവനക്കാരൻ വയനാട് സ്വദേശി റോബിൻ,ചാലക്കുടി സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്(വ്യാഴാഴ്ച്ച)പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ഇരുവണ്ടിയുടെയും മുൻഭാഗം ഭാഗികമായി തകർന്നു.പിക്കപ്പ് വാനിൽ ഉള്ളിൽകുടുങ്ങിയ മുഹിയുദ്ധീനെ ഗുരുവായൂർ ഫയർഫോഴ്സ് എത്തി വണ്ടിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചിട്ടാണ് പുറത്തെടുത്തത്.കാലിന് പരിക്കേറ്റ മുഹയുദ്ധീനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും,മറ്റു മൂന്ന് പേരെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് കൊറിയർ വസ്തുക്കളുമായി പോകുകയായിരുന്നു ഗുഡ്സ് വാൻ.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഇരുവാഹനങ്ങളും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow us on :

More in Related News