Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറും ടോറസും കൂട്ടിയിടിച്ച് അപകടം

12 Oct 2024 21:47 IST

- PEERMADE NEWS

Share News :


പീരുമേട്: ദേശീയപാത 183 ൽ പീരുമേട് സർക്കാർ അതിഥിമന്ദിരത്തിന് സമിപം കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാർയാത്രക്കാർക്ക് പരുക്ക്. ഇന്നലെ വെളുപ്പിന് ഒരു മണിക്കാണ് സംഭവം. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാർ കുമളി ഭാഗത്തേക്ക് ചരക്കുമായി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ അഖിൽ (36) സുഷമ ഹൗസ്, അരുൺ (30) അരുൺഹൗസ്, റനീഷ് (41) നെല്ലിക്കാവ്, ശരത്ത് (32) വിജയമംഗളം,അനുപ് (46) വിജയ മംഗളം എന്നിവർക്കാണ് പരുക്കേറ്റത്.

പരുക്ക് പറ്റിയവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകിയ ശേഷം വിവിധ ആശുപത്രികളിൽ കൂടുതൽ ചികിത്സക്കായി മാറ്റി. പിരുമേട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു


Follow us on :

More in Related News