Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും ആറടിയിലധികമുള്ള മൂർഖനെ സർപ്പ അംഗങ്ങൾ സാഹസികമായി പിടികൂടി.

02 Apr 2025 19:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ആറടിയിലധികം നീളം വരുന്ന ഉഗ്രവിഷമുള്ള മൂർഖനെ സർപ്പ അംഗങ്ങൾ സാഹസികമായി പിടികൂടി. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ തലപ്പറയിലാണ് സംഭവം. ഉമ്മാംകുന്ന് ഭാഗത്ത് പന്തലാട്ട് വീട്ടിൽ ജോസിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ് ബീമൻ മൂർഖനെ പിടികൂടിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരുടെ വളർത്ത് നായ ഉച്ചമുതൽ നിർത്താതെ കുരച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മൂർഖൻ വീട്ടുമുറ്റത്ത് പത്തി വിടർത്തി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭയചകിതരായ വീട്ടുകാർ സർപ്പ അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് 

തൃപ്പൂണിത്തറയിൽ നിന്നെത്തിയ സ്നേക്ക് റെസ്ക്യൂ അംഗങ്ങളായ വിഗ്നേഷ് കുമാർ (വിക്കി), ജിയോ എന്നിവർ ചേർന്ന് വീടിൻ്റെ പടിയുടെ ഭാഗത്തെ സ്ളാബിനുള്ളിൽ കയറിയ ബീമൻ മൂർഖനെ ഒന്നര മണിക്കൂർ നേരത്തെ നീണ്ട ശ്രമത്തിനൊടുവിൽ ഏറെ സാഹസികമായി പിടികൂടി ചാക്കിലാക്കിയത്. പിടികൂടിയ മൂർഖനെ വനംവകുപ്പിന് കൈമാറും.

Follow us on :

More in Related News