Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 10:47 IST
Share News :
കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റും ആറ് യാത്രക്കാരും മരിച്ചു. ഗൗരികുണ്ഡിലെ വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്.
രാജ്‌വീർ (പൈലറ്റ്), യാത്രക്കാരായ വിക്രം റാവത്ത്, വിനോദ്, തൃഷ്‌തി സിംഗ്, രാജ്‌കുമാറ, ശ്രദ്ധ, 10 വയസ്സുകാരി രാശി എന്നിവരാണ് മരിച്ചത്.
അപകടത്തെത്തുടർന്ന്, ചാർ ധാം മേഖലയിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. യുസിഎഡിഎ (ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി), ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) എന്നിവർ സംയുക്തമായാണ് തീരുമാനം എടുത്തത്.
രാവിലെ 05:17 ന് ഗുപ്തകാശിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ കേദാർനാഥിൽ നിന്ന് യാത്രക്കാരെ കയറ്റി മടങ്ങുന്നതിനിടെ കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിതെറ്റുകയായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് മുമ്പ് ഉണ്ടായ ഹെലികോപ്റ്റർ അപകടങ്ങൾ അന്വേഷിക്കാൻ ഇതിനകം രൂപീകരിച്ച ഉന്നതതല സമിതി ഇന്നത്തെ അപകടത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.