Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2026 23:27 IST
Share News :
തലയോലപ്പറമ്പ്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കും ഡയാലിസിസിനുമായി എറണാകുളത്തെ ആശുപത്രിയിലേക്ക് കാറിൽ പോകുന്നതിനിടെ രോഗി കുഴഞ്ഞ് വീണ് മരിച്ചു. ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് നവാസ് (43) ആണ് മരിച്ചത്. തലയോലപ്പറമ്പിൽ ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് ഭാഗത്ത് വച്ച് ദേഹാസസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഉടൻ തലയോലപ്പറമ്പ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആംബുലൻസിൽ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ.
Follow us on :
Tags:
More in Related News
Please select your location.