Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സ്കൂൾ വിദ്യാർഥിനി പാലത്തിൽ നിന്നും പുഴയിൽ ചാടി; ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു.

09 Oct 2025 11:25 IST

santhosh sharma.v

Share News :

വൈക്കം: സ്കൂൾ വിദ്യാർഥിനി പാലത്തിൽ നിന്നും പുഴയിൽ ചാടി. ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പുതിയ പാലത്തിലൂടെ നടന്ന് വന്ന വിദ്യാർഥിനി പാലത്തിൻ്റെ കൈവരിയിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂട്ടുമ്മേൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയതെന്നാണ് നിഗമനം. പെൺകുട്ടിയുടെതെന്ന് കരുതുന്ന സ്കൂൾ ബാഗും ധരിച്ചിരുന്ന ചെരുപ്പും കരയിൽ ഊരിവച്ച നിലയിൽ കണ്ടെത്തി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Follow us on :

More in Related News