Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു; വീടിന് മുകളിലേക്ക് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

12 Jun 2025 18:26 IST

santhosh sharma.v

Share News :

വൈക്കം: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു. വീടിൻ്റെ എതിർ ദിശയിലേക്ക് മറിഞ്ഞതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടി.വി പുരം പാപ്പാഴത്ത് പ്രസന്നൻ്റെ പരയിടത്തിൽ നിന്ന കൂറ്റൻ തെങ്ങാണ് വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്. വീടിനു മുകളിലേക്ക് പതിക്കാതെ സമീപമുള്ള പശു തൊഴുത്തിന് മുകളിലേക്ക് പതിയുകയായിരുന്നു. തെങ്ങ് വീണതിനെ തുടർന്ന് ഓട് മേഞ്ഞ തൊഴുത്തിൻ്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. ഇരുപത്തി അയ്യായിരത്തോളം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറയുന്നു.

Follow us on :

More in Related News