Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 18:56 IST
Share News :
തലയോലപ്പറമ്പ്: നാലും കൂടിയ ജംഗ്ഷനിൽ പെട്ടെന്ന് ബ്രെക്കിട്ട ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ബ്രെക്കിട്ട കാറിലേക്ക് നിയന്ത്രണം വിട്ട് മറ്റൊരു കാർ ഇടിച്ച് അപകടം.
തലയോലപ്പറമ്പ് തലപ്പാറ ജംഗ്ഷനിൽ ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്-പെരുവ, തലപ്പാറ- കാഞ്ഞിരമറ്റം പ്രധാന റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
വൈക്കം സ്വദേശിയായ യുവതി ഓടിച്ചിരുന്ന മാരുതി കാറിന് പിന്നിൽ ചെങ്ങനാശ്ശേരി സ്വദേശിയായ യുവാവ് ഒടിച്ച ഫോർച്യൂണർ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ യുവതിയും ഭർത്താവും സഞ്ചരിച്ച കാറിൻ്റെ മുൻവശം ലോറിയിലും പിൻവശം നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചും തകർന്നെങ്കിലും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.