Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 13:47 IST
Share News :
വൈക്കം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വടക്കേ നട നാഗമ്പൂഴിമനയ്ക്ക് സമീപം കുറ്റിക്കാട്ട് വീട്ടിൽ വിനീതവിജയൻ (28)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ബന്ധുക്കൾ ആരും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവ് കായംകുളം സ്വദേശി ശ്യാം പ്രസാദും ബന്ധുക്കളും വിനീതയുടെ ബന്ധുക്കളും കൂടി ഇവരുടെ കുട്ടിയുടെ തുലാഭാരം വഴിപാടിനായി ഏറ്റുമാനൂർ ക്ഷേത്രത്തിൽ പോയതായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും വൈക്കം ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം കൂടിയതിന് ശേഷം ശനിയാഴ്ച രാത്രിയോടെയാണ് വീട്ടിൽ വന്ന് കിടന്നതാണ്. ഇന്ന് രാവിലെ യുവതിക്ക് വയ്യാതിരുന്നതിനെ തുടർന്ന് മറ്റ് ബന്ധുക്കൾ എല്ലാവരും കൂടിയാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിനായി പോയത്. രാവിലെ 11.30 ഓടെ ക്ഷേത്രത്തിൽ പോയി തിരികെ എത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.