Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 16:55 IST
Share News :
പീരുമേട്:
ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് അപകടം .വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു . വണ്ടി പെരിയാർ എം .ജി കോളനിയിൽ താമസക്കാരായ ഷൺമുഖം രാമ ലക്ഷ്മി ദമ്പതികളുടെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇന്നലെ വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് വീടിന്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞുവീണത് . വീട്ടിൽ ഉണ്ടായിരുന്ന കുട്ടികളും കിടപ്പ് രോഗിയും അടക്കം ഏഴ് പേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ ഭിത്തി മറുവശത്തേക്ക് വീണതാണ് വലിയ അപകടം ഒഴിവാകുവാൻ കാരണം.
തന്റെ ഭർത്താവ് കിടപ്പിലായിട്ട് 4 വർഷമായെന്നും കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ താനും മക്കളും കൊച്ചുമക്കളും കാലപ്പഴക്കം ചെന്ന ഈ വീട്ടിലാണ് താമസിച്ചു വരുന്ന തെന്നും രാമലക്ഷ്മി പറയുന്നു വീട് പുനർ നിർമിക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഇവർ ആവശ്യപെട്ടു.
Follow us on :
Tags:
More in Related News
Please select your location.