Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 20:55 IST
Share News :
മുക്കം: മണാശ്ശേരിയിൽ വെച്ച് സ്ക്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ചു.കളൻതോട്
കണ്ടിയിൽ പരേതനായ മുഹമ്മദിൻ്റെ മകൻ ഷരീഫ് (വീച്ചുണ്ണി) (49) മരണപ്പെട്ടത് .തിങ്കളാഴ്ച്ച ഉച്ചക്കാണ് അപകടം. റോഡിൻ്റെ വശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.. ശക്തമായ ഇടിയിൽ സ്കൂട്ടർ യാത്രക്കാരനെ കാർ പതിനഞ്ച് മീറ്ററോളം ദൂരെ വലിച്ചിഴച്ച് കൊണ്ടുപോയി. കുന്ദമംഗലം ഭാഗത്തുനിന്നും വന്ന കാറാണ് ഇതേ ദിശയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് തെറിപ്പിച്ചത് .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മണാശേരിയിലെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ഫാത്തിമ.ഭാര്യ ഉമ്മു ഷബീബ (കെഎസ്എഫ്ഇ കുന്ദമംഗലം)
മക്കൾ: ഹംദാൻ ഷരീഫ്, ഹാലാ തബുസ്സും, ഹയാതമന്ന.സഹോദരങ്ങൾ:അഷ്റഫ് (സൗദി) ,സിദ്ദിഖ് ,ആയിഷ പെരുമണ്ണ
.
ചിത്രം: കെ . ഷരീഫ്
Follow us on :
Tags:
More in Related News
Please select your location.