Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

27 Apr 2025 17:02 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാകെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ വൈക്കം ഗവ.ഗേൾസ് സ്കൂളിന് മുൻവശത്താണ് അപകടം. എറണാകുളത്ത് പോയി തിരികെ മടങ്ങുകയായിരുന്ന ചെമ്മനത്തുകര സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം കാർ റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. വൈദ്യുത പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് ടൗണിലെ വൈദ്യുതി ബന്ധം നിലച്ചു.

Follow us on :

More in Related News