Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ സ്കൂട്ടർ തകർത്ത് സമീപത്തെ കടയിൽ ഇടിച്ച് നിന്നു

11 Apr 2024 11:21 IST

MUKUNDAN

Share News :

വടക്കേക്കാട്:നിയന്ത്രണം വിട്ട കാർ സ്കൂട്ടർ തകർത്ത് സമീപത്തെ കടയിൽ ഇടിച്ചു നിന്നു.ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് അപകടം.വടക്കേക്കാട് എരിഞ്ഞിപ്പടിയിൽ നമ്പാടൻ ഇൻഷൂറൻസ് സ്ഥാപനത്തിന് മുന്നിലാണ് അപകടം.നിയന്ത്രണം വിട്ട കാർ സ്കൂട്ടർ തകർത്ത് നമ്പാടൻ ഇൻഷൂറൻസ് സ്ഥാപനത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.സ്ഥാപനത്തിൻ്റെ നെയിംബോർഡും,തൂണുകളും,സാധനങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പുകൂടും തകർത്തു.കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.വടക്കേക്കാട് സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ.അപകട സമയം കാറിൽ കുട്ടികളും,സ്ത്രീകളും ഉണ്ടായിരുന്നുവെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Follow us on :

More in Related News