Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകം കൈപ്പുഴമുട്ടിൽ കൈപ്പുഴ ആറ്റിൽ കാർ മറിഞ്ഞ് അപകടം; മഹാരാഷ്ട്ര സ്വദേശികളായ സ്ത്രീയും പുരുഷനും ദാരുണാന്ത്യം.

23 Sep 2024 23:14 IST

santhosh sharma.v

Share News :

കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണ്

മഹാരാഷ്ട്ര സ്വദേശികളായ സ്ത്രീയും പുരുഷനും ദാരുണാന്ത്യം.തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് വാടകയ്ക്ക് എടുത്ത എറണാകുളം കണക്ടിംങ് ക്യാബ് റെന്റ് എ കാർ അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് ആറ്റിൽ വീണത്. കാറിൻ്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.. തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിൽ കാർ കണ്ടെത്തി മുൻവശത്തെ ചില്ല് തകർത്താണ് രണ്ട് പേരെ പുറത്തെടുത്തത്.

മഹാരാഷ്ട്ര ബദലാപ്പൂർ സ്വദേശിനി സെയ്ലി രാജേന്ദ്ര സർജെ (28), കൂടെയുണ്ടായിരുന്ന ജെയിംസ് ജോർജ് (47) എന്നിവരാണ് മരിച്ചത്. എറണാകുളം കണക്ടിംങ് ക്യാബ് റെന്റ് എ കാർ സർവീസിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഒരു സ്ത്രീയും പുരുഷനും ഇവരുടെ ഓഫിസിൽ എത്തിയതും കാർ വാടകയ്ക്ക് എടുത്തതും മഹാരാഷ്ട്രയിലെ വിലാസമാണ് കാർ വാടകയ്ക്ക് എടുക്കാൻ ഇവർ നൽകിയിരുന്നത്. കൊട്ടാരക്കര ഓടനാവട്ടത്തെ അഡ്രസാണ് ഇവർ ലോക്കൽ വിലാസമായി നൽകിയിരുന്നത്. ഇവർ ഏത് റൂട്ടിലേയ്ക്കു പോകുന്നു എന്നത് അടക്കമുള്ള യാതൊരു വിവരവും റെന്റ് എ കാർ കമ്പനി അധികൃതരെ അറിയിച്ചിരുന്നുമില്ല. വഴിതെറ്റി പുഴയിൽ വീണതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്. കാറിൻ്റെ ചില്ല് പൊട്ടിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മന്ത്രി വി.എൻ വാസവൻ അടക്കം രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. ശക്തമായ മഴ പെയ്ത സമയത്താണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




Follow us on :

More in Related News