Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 20:16 IST
Share News :
പീരുമേട്: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നാഗർകോവിലിൽ പോയി മടങ്ങുന്ന വഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആനക്കുഴി മൂങ്കലാർ എസ്സ്റ്റേറ്റിൽ ജെയിംസ് ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ് മരണമടഞ്ഞത്.
മാതാവ് ലിസി, മറ്റ് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ 11 നോടെയായിരുന്നു അപകടം. ചെന്നെയിൽ ജോലിയായിരുന്ന അഖിൽ പിതാവ് ജയിംസിൻ്റെ സഹോദരൻ നല്ലയ്യയുടെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിൽ എത്തിയത്. മാതാവ് ലിസിയുടെ കുടുംബവീടായ പാമ്പനാറ്റിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു
മരണത്തിൽ സംബന്ധിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായികൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ അഖിൽ മരിച്ചു.
പിതാവ് ജെയിംസ് ആണ് വാഹനം ഓടിച്ചിരുന്നത്. പോസ്റ്റ്മോർട്ടം നടപടി
പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇന്ന് ഉച്ചകഴിഞ്ഞ് ആനക്കുഴി പൊതുസ്മശാനത്തിൽ സംസ്‌ക്കരിക്കും.
Follow us on :
More in Related News
Please select your location.