Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 18:16 IST
Share News :
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമിഅഗ്നിശമന സേനയെത്തി തീയണച്ചു. സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്. ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംഗ്ഷനിൽ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാനായത് രക്ഷയായി.തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ കടകളിലും മറ്റുമുണ്ടായിരുന്ന അഗ്നിശമന യന്ത്രങ്ങൾ ഉപയോഗിച്ച് തീ കെടുത്താൻ ബസ് ജീവനക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.