Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടരഞ്ഞി കൂട്ടക്കര കൊമ്മൻ പുഴയിൽ ഒഴുക്കിൽ കാണാതായ യുവാവിൻ്റെ മൃതദ്ദേഹം കണ്ടെത്തി

07 Sep 2024 14:19 IST

UNNICHEKKU .M

Share News :



 മുക്കം: കഴിഞ്ഞ ദിവസം കൂടരഞ്ഞി കൂട്ടക്കര കൊമ്മപ്പു ഴയിലെ ഒഴുക്കിൽ കാണാതായ യുവാവിൻ്റ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കണ്ടെടുത്തു. കാരശ്ശേരി പഞ്ചായത്തിലെ കൂട്ടക്കര സ്വദേശി തൂങ്കുഴി റോജനെ (42)യാണ് വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ കാണാതായത്. രാത്രി ഏറെ വൈകിയും മുക്കം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച മുക്കം അഗ്നി രക്ഷാസേനയും സ്കൂബാ ടീമും എന്റെ മുക്കം സന്നദ്ധസേനയും മുക്കം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം താഴെ കോലോത്തും കടവ് ചെക്ക് ഡാമിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻ രാജേഷ്,സേനാംഗങ്ങളായ എൻ പി അനീഷ്, സനീഷ് പി ചെറിയാൻ,കെ എസ് ശരത്, ടി പി ഫാസില്‍ അലി, ജോളി ഫിലിപ്പ് എന്നിവരാണ് തെരച്ചിലിൽ നേതൃത്വം നൽകി.

Follow us on :

More in Related News