Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിനെ നടുക്കിയ അപകടം ഞെട്ടലിൽ നിന്ന് മോചിതരാകാതെ പ്രദേശവാസികൾ

06 Jan 2025 22:28 IST

PEERMADE NEWS

Share News :


പീരുമേട്:

തിങ്കളാഴ്ച അതിരാവിലെ വലിയ ശബ്ദവും നിലവിളിയും കേട്ടാണ് പുല്ലുപാറ നിവാസികൾ ഉണർന്നത്. രാവിലെ ആറു മണിക്ക് തഞ്ചാവൂരി നിന്ന് മാവേലിക്കരക്ക് പോയ കെ.എസ.ആർ. ടി സി ബസ് ആണ് അപകടത്തിൽപെട്ടത്. 37 യാത്രക്കാരുമായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ തീർത്ഥാടകർ സഞ്ചരിച്ച ബസായിരുന്നു പുല്ലു പാറക്ക് സമീപം ഏകദേശം 45 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അവിടെ ഉണ്ടായിരുന്ന റബർ മരവും കേബിളുകളുമാണ് ബസ് അഗാധ ഗർത്തത്തിലേക്ക് പതിക്കാതെ തുണയായത്. ബ്രേക്ക് നഷ്ടപെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ പറയുന്നു. രണ്ട് ഡ്രൈവർമാരാണ് ബസിൽ ഉണ്ടായിരുന്നത്. കമ്പത്തുവച്ച് ഡ്രൈവർ ഡിക്സൺ വാഹനം രാജിവിന് കൈമാറുകയായിരുന്നു. തുടർന്ന് ഇവർ കുമളിയിലെത്തി ബസിൽ ഡിസൽ നിറക്കുകയും യാത്രക്കാർ കടുംകാപ്പി കുടിക്കുകയും ചെയ്തിരുന്നു. പുല്ലു പാറക്ക് സമീപം എത്തിയപ്പോൾ ബസിൻ്റെ ബ്രേക്ക് നഷ്ടപെട്ടതായി ഡ്രൈവർ യാത്രക്കാരെ അറിയിച്ചു. കൂടാതെ സമീപത്തെ സീറ്റിൽ ഇരുന്നുറങ്ങുകയായിരുന്ന ഡികസനെ രാജിവ് വിവരം അറിയിച്ചു. ഇരുവരും ചേർന്ന് ഹാൻഡ് ബ്രേക്ക് ഇടാനും ഇടതുവശത്തെ തിട്ടയിൽ ബസ് ഇടിപ്പിക്കാനും ശ്രമം നടത്തി എന്നാൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തടയാൻ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ല. കെ. എസ്. ആർ.എ 31 ലക്ഷം രൂപ മുടക്കി സുചന ലൈറ്റ് സ്ഥാപിച്ചതുമാത്രമാണ് ആകെ ചെയ്തത്. റോഡ് വീതി കൂട്ടി വളവുകൾ നിവർത്താൻ മോട്ടോർ വാഹന വകുപ്പും മാസംതോറും കൂടുന്ന റോഡ് സേഫ്റ്റി മീറ്റിംഗുകളിൽ ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും ഫലം ഇല്ല. റോഡിൻ്റെ അലൈയ്മെൻ്റ് പുതുക്കി നിശ്ചിയിക്കുമെന്ന കാര്യം കാട്ടി നിലവിലെ റോഡിനായി എൻ.എച്ച്.എ ഫണ്ട് അനുവദിക്കാറില്ലന്ന വിവരവും പുറത്തുവരുന്നുണ്ട്. മലയോരമേഖലകളിൽ ബലവത്തായ സുരക്ഷാ വേലിസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി.

Follow us on :

More in Related News