Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കുഴഞ്ഞ് വീണ് മരിച്ച സി പിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം ആർ. ബിജു (50)ൻ്റെ സംസ്ക്കാരം നാളെ(ഡിസംബർ 30 )തിങ്കളാഴ്ച.

29 Dec 2024 13:45 IST

santhosh sharma.v

Share News :

വൈക്കം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്

കുഴഞ്ഞ് വീണ് മരിച്ച എ ഐ വൈ എഫ് മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവുമായ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര പുത്തൻതറ (രഘുവരത്തിൽ) ആർ. ബിജു (50). ൻ്റെ സംസ്ക്കാരം നാളെ(ഡിസംബർ 30 )തിങ്കളാഴ്ച

രാവിലെ 11ന് വൈക്കം മുനിസിപ്പൽ ടൗൺ ഹാളിന് സമീപമുള്ള കുടുംബ വീട്ടുവളപ്പിൽ നടക്കും. വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കായിരുന്നു ബിജു.

എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം, കെ സി ഇ സി സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് - രഘുവരൻ.

മാതാവ് - രമണി. ഭാര്യ - ബിന്ദു.

മകൾ - നൈനിക. ഞായറാഴ്ച രാവിലെ 11 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞ് വീണ ബിജുവിനെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

Follow us on :

More in Related News