Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം ഒടിഞ്ഞുവീണ് വിദ്യാർത്ഥികളടക്കം നാലു പേർക്ക് പരുക്ക്

12 Jul 2024 19:42 IST

PEERMADE NEWS

Share News :


പീരുമേട്:


കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽവണ്ടിപ്പെരിയാർ മഞ്ജുമല വില്ലേജ് ഓഫീസിന് സമീപം മരം ഒടിഞ്ഞുവീണ് മൂന്ന് വിദ്യാർത്ഥികൾക്കും ബൈക്ക് യാത്രക്കാരനായ ഒരാൾക്കും പരുക്ക്. സ്കൂൾ കഴിഞ്ഞ് കുട്ടികൾ നടന്നു പോകുന്ന സമയത്താണ്അപകടമുണ്ടായത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കനത്ത മഴയെ തുടർന്ന് മഞ്ഞുമല വില്ലേജ് ഓഫീസിന് സമീപം നിന്നിരുന്ന മരം ഒടിഞ്ഞുവീണത്. പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെയും ഗവൺമെന്റ് യു.പി സ്കൂളിലെയും കുട്ടികൾ സ്കൂളു കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്. പ്ലസ് ടു വിദ്യാർഥികളായ ഗോകുൽ ഹരി,ഹയസ്,എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗോകുലിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.സമീപത്തുള്ള ചായക്കടയിൽ നിന്നിരുന്ന വണ്ടിപ്പെരിയാർസ്വദേശിക്കും പരുക്കേറ്റു. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുംമരത്തിനടിയിലായി. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു.പിന്നീട് നാട്ടുകാർ തന്നെയാണ് റോഡിലേക്ക് മറിഞ്ഞുകിടന്ന മരം വെട്ടി മാറ്റി ഗതാഗതം പുനർ സ്ഥാപിച്ചത്.

 പീരുമേട് ഫയർഫോഴ്സ്, വണ്ടിപ്പെരിയാർ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News