Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിയാരത്തു നിന്നും കാണാതായ സുജയുടെ മൃതദേഹം കണ്ടെത്തി

11 Jun 2024 15:26 IST

WILSON MECHERY

Share News :

പരിയാരത്തു നിന്നും കാണാതായ പാറയ്ക്ക വീട്ടിൽ ഷൈജുവിൻ്റെ ഭാര്യ സുജയുടെ ( 50 )മൃതദേഹം 

ചാലക്കുടി പുഴയിൽ അന്നമന്നട പാലത്തിനടിയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11. 15 നും തിങ്കളാഴ്ച രാവിലെ 7 30നും ഇടയിലുള്ള സമയത്താണ് സുജ ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഇന്ന് രാവിലെയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

മാള എസ്‌ഐ സി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. മാള അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ളവരും സ്‌കൂബാ സംഘവും ചേര്‍ന്നാണ്  മൃതദേഹം കരയ്‌ക്കെത്തിച്ചത്. മക്കൾ എവനീഷ്, ബിനിറ്റ, ഷൈന.

മരുമക്കള്‍: സിജൊ, ഷില്‍ജിത്ത്. സംസ്‌കാരം പിന്നീട്.


Follow us on :

More in Related News