Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

03 Oct 2025 18:26 IST

santhosh sharma.v

Share News :

വെള്ളൂർ: ഇറുമ്പയത്ത് വിതരണത്തിനായി നിറയെ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. 

കടുത്തുരുത്തി ബിംബീസ് എച്ച് പി ഗ്യാസ് ഏജൻസിയുടെ ഗ്യാസ് വിതരണ വാനാണ് കുത്തനെയുള്ള കേറ്റത്തിൽ ബ്രോക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് തലകീഴായി മറിഞ്ഞത്. സംഭവ സമയത്ത് ഈ ഭാഗത്ത് യാത്രക്കാരും മറ്റും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടവിവരം അറിയിക്കാൻ ഗ്യാസ് ഏജൻസിയിലേക്ക് നാട്ടുകാർ ഫോൺ വിളിച്ചിട്ടും ഏജൻസി പതിവ് പോലെ ഫോൺ എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.






Follow us on :

More in Related News