Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് നാല് പേർക്ക് പരുക്ക്

25 Jun 2024 18:38 IST

PEERMADE NEWS

Share News :


പീരുമേട് :


ഏലപ്പാറ മേമലയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങിവരികയായിരുന്ന ഉപ്പുതറ നാലാം മൈൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് .

പരുക്കേറ്റവരെ മുണ്ടക്കയം, പാലാ എന്നിവിടങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു .

ഇന്നലെ വെളുപ്പിന് 5 നാണ് അപകടം . കാർ നിയന്ത്രണം വിട്ട് റോഡിന് താഴ് വശത്തെ വീടിൻ്റെഭിത്തിയിടിച്ചാണ് നിന്നത്. ശബ്ദം കേട്ട് ഓടി എത്തിയ സമീപ വാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരുക്കേറ്റവരെ

ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ ചികിത്സക്കായി മുണ്ടക്കയം, പാലാ എന്നിവിടങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വാഹന ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News