Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം.

27 Sep 2025 00:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാരുസദയിൽ മുർത്താസ് അലി റഷീദ് (27), വൈക്കം പുളിന്തുരുത്തിൽ ഋത്വിക്ക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലപ്പാറ ഭാഗത്ത് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നുകാർ യാത്രികരായ മൂവരും

വടകര ഭാഗത്ത് നിന്നും തലപ്പാറ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. കാർ മറ്റൊരു മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും ഋത്വിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തെ തുടർന്ന് തലപ്പാറ-എറണാകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News