Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 10:09 IST
Share News :
മുക്കം: താമരശ്ശേരി ദേശീയപാത 766 ലെ ഓടക്കുന്ന് വളവിലുണ്ടായ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരണപ്പെട്ടു. ബസ്സ് യാത്രക്കാരായ പതിനാല് പേർക്ക് പരിക്കേറ്റു. പരിക്കുകളോടെ കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രിയപത്രിയിൽ ചികിത്സയിലായിരുന്ന കാർ ഡ്രൈവർ എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) മരിച്ചത്. പരിക്കേറ്റ കെ . എസ് ആർ ടി സി ബസ്സ് യാത്രക്കാരായ പതിനൊന്ന് പേരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. -കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ചാണ് വൻ അപകടം. അതേ സമയം അപകടത്തിൽപ്പെട്ട ലോറിയിലുണ്ടായ രണ്ട് പേർക്ക് കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് വയനാട് ദേശീയ പാതയായ പരപ്പൻ പൊയിലിന് സമീപം ഓടക്കൂന്നിൽ വ്യാഴായ്ച്ച രാത്രി11.30 യോട യാണ് അപകടം. കെ.എസ്.ആർ.ടി.സി ബസ്സിനും ലോറിക്കും ഇടയിൽ കുടുങ്ങിയ കാറ് പൂർണമായും തകർന്നിരുന്നു. മൂന്ന് പേരാണ് കാറിലുണ്ടായിരുന്ന ഇവരെ കാർ പൊളിച്ച് നീക്കിയാണ് പുറത്തെടുത്തത്. മൂന്ന് പേരെയും കോഴിക്കോട് മെസിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഡ്രൈവർ മരിച്ചു. തണ്ണി മത്തൻ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയെ കാറ് മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ നിന്ന വന്ന കോഴിക്കോട് മാനന്തവാടി റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസ്സിൽ കാറ് ഇടിക്കുകയായിരുന്നു. അതേ സമയം ലോറി കാറിൽ ഇടിച്ച് തലകീഴായി മറിയുകയും ചെയ്തു. ഇതു വഴിയുള്ള ഗതാഗതവും അൽപ്പ നേരം തടസ്സപ്പെട്ടു.
'
Follow us on :
Tags:
Please select your location.