Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 13:43 IST
Share News :
വൈക്കം: മറവൻതുരുത്തിൽ സ്കൂട്ടറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മറവൻതുരുത്ത് അപ്പക്കോട് സ്വദേശി ശ്രീകാന്ത് (36 ), ബ്രഹ്മമംഗലം ഇടശ്ശേരിയിൽ ബിജു (46) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പഞ്ഞിപ്പാലത്തിന് സമീപമാണ് അപകടം. മറവൻതുരുത്തിൽ നിന്നും ടോൾ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. സാരമായി പരിക്കേറ്റ ബിജുവിനെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലും, തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീകാന്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
Follow us on :
More in Related News
Please select your location.