Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ പെട്രോൾ പമ്പിന് സമീപം പുരയിടത്തിൽ തീപിടിച്ചത് ജനത്തെ പരിഭ്രാന്തിയിലാക്കി.

16 Feb 2025 18:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പെട്രോൾ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തലയോലപ്പറമ്പ് പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഉണങ്ങിയ പുല്ലിനും തോട്ടപ്പയറിനും പിടിച്ച തീ സമീപ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. സ്വകാര്യ ഐടിസി സ്ഥാപനത്തിൻ്റെ ഷെഡ് കത്തി നശിച്ചു. വൈക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി ഒരു മണിക്കൂറോളം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ പെട്രൊൾ പമ്പ്, കാർ വർക്ക്ഷോപ്പ് എന്നിവിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി.


Follow us on :

More in Related News