Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു.

22 Jul 2024 20:20 IST

PEERMADE NEWS

Share News :

ഇടുക്കി

: ബൈസൺവാലിയിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. ബൈസൺവാലി കാക്കാക്കട പൊന്മലയിൽ ചന്ദ്രൻ്റെ മകൻ അനന്തു ചന്ദ്രൻ (20) ആണ് മരിച്ചത്. ബൈസൺവാലി ഗവൺമെൻറ് സ്കൂളിന് സമീപത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് 4:30നാണ് അപകടം നടന്നത്.. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ ഉണ്ടായിരുന്ന മരത്തിൻ ഒരാൾ പൊക്കത്തിന് മുകളിൽഇടിച്ച്മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അനന്തു ഇടിയുടെ ആഘാതത്തിൽ തെറിച്ച് സമീപത്തെ വീട്ടുമുറ്റത്താണ് വീണത്.ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലിതാലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇലക്ട്രിക്കൽ ജോലികൾ

ചെയ്തു വന്നിരുന്ന ്്അനന്തുബൈസൺവാലിയിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അനന്തുവിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. രാജാക്കാട് പൊലീസ് മേൽനടപടികൾസ്വീകരിച്ചു. 

പിതാവ്: ചന്ദ്രൻ.മാതാവ്: സിന്ധു.

സഹോദരി ആതിര.

Follow us on :

More in Related News